Instagram

Sunday, November 1, 2009

ഒരു കണ്ണൂര്‍ സ്പെഷല്‍..........

“ ശ്ശൊ.. എല്ലാ കാര്യവും ഞാന്‍ തന്നെ ചെയ്യണംന്ന് വെച്ചാ ന്താ ചെയ്യാ??! ഇവനൊക്കെ ഒന്നെ ആ‍ ഫോണെറ്റുത്താ എന്താ ആവ്വാ? അതെങ്ങിനെയാ.. ഞാനൊരുത്തിയുണ്ടല്ലൊ എല്ലാം ചെയ്യാന്‍.. ഞാനെന്താ യന്ത്രൊ മട്ടൊ ആണൊ എല്ലാം ഇങ്ങനെ ചെയ്യാന്‍?! ഞനൊരിക്കല്‍ കിടന്നുപൊയാല്‍ മനസിലാവും ഇവര്‍ക്കൊക്കെ..” രാവിലെ തന്നെ പിരകിലുളള പച്ചക്കറി തോട്ടത്തിലെക്ക് പൊയ ശ്രീമാനെയും ഒന്നും കൂസാതെ ഉറങ്ങുന്ന മക്കളെയും പഴിച്ചു കൊണ്ട് അവള്‍ അടുക്കളയില്‍ നിന്നും ഫോണിനടുത്തെക്ക് നടന്നു. ഇത്ര രാവിലെ തന്നെ ഫോണ്‍ ചെയ്ത് ബുദ്ധിമുട്ടിക്കുന്നവനും കിട്ടി പ്രാക്, മനസില്‍.
“ ഹെല്ലൊ “

“ഹലോ റ്റീച്ചര്‍?. ടീച്ചറുടെ ഫോട്ടൊയല്ലെ ഇന്നത്തെ പേപ്പറിലുള്ളത്?? “

“ എന്താ??......... “

“ ഞങ്ങളെയൊക്കെ ഉപദേശിച്ചിട്ട് ടീച്ചര്‍ ഇങ്ങനെയൊക്കെ ചെറ്യ്തത് മോശമായിപ്പൊയി ടീച്ചര്‍..”

“എന്താ മോളെ ? ഫോട്ടോയൊ?? പേപ്പറിലോ?? എന്താ.. ഞാനറിഞ്ഞില്ല..”

“ടീച്ചര്‍ക്കും കള്ളവൊട്ടുണ്ടല്ലെ. കള്ളവൊട്ടുകാരുടെ കൂടെ ടീച്ചറുടെ ഫോട്ടൊയും കണ്ടല്ലൊ. എന്തിനാ ടീചര്‍ ഇങ്ങനെയൊക്കെ? ഞാനൊരിക്കലും വിചാരിച്ചില്ല റ്റീച്ചറും ഇങ്ങനെയൊക്കെ ചെയ്യൂന്ന് “

“കള്ളവൊട്ടോ???? ഞാനൊ??”

ഒന്നും മനസിലാകാതെ പരിഭ്രമത്തൊടേ അവള്‍ ഫോണ്‍ കട്ട് ചെയ്ത് പേപ്പറിനായി മുറ്റത്തെക്കെ കുതിച്ചു. അതവിടെ പടിയില്‍ തന്നെ കിടക്കുന്നുണ്ടായിരുന്നു. ധ്രുതിയില്‍ പേപ്പറേടുത്ത് നിവര്‍ത്തി. ആ കാഴ്ച കണ്ട് അവള്‍ ഒന്ന് പകച്ചു പൊയി. ത്ന്ടെ ഫോട്ടൊ!!! വോട്ടര്‍ പട്ടികയിലുള്ള ഫോട്ടൊ! അതും മുന്‍ പേജില്‍ തന്നെ.കൂടെ കുറച്ച് പുരുഷ വോട്ടര്‍മാരുടെ ഫോട്ടൊയും.

എതൊക്കെയൊ സിന്‍ഡിക്കെറ്റിണ്ടെയും ലോബിയുടെയുമൊക്കെ ഭാഗമായി ഇല്ലാത്ത ആള്‍ക്കരുടെയും സ്ഥലത്തിന്ടേയുമൊക്കെ അവകാശികളായ കുറച്ച് പേരുടെ ഫോട്ടൊയും കൂടെ വാര്‍ത്തയും..അതില്‍ അവളും ഉള്‍പ്പെട്ടിരിക്കുന്നു..എങ്ങിനെ എന്ത് എന്നൊന്നും ചിന്തിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല..

“നിരപരാധിയായ ഞാനും ഇക്കൂട്ടരുടെ കൂടെ എങ്ങനെ പെട്ടു??!”

അകത്ത് നിന്നും ഫോണിണ്ടെ മണിനാദം മുഴങ്ങുന്നു.. അവള്‍ക്കു കാര്യം മനസിലായി. വാര്‍ത്ത കണ്ടേ പരിചയക്കാരാരെങ്കിലും വിളിക്കുന്നതായിരിക്കും..ഫോണെടുക്കാതെ അവള്‍ പുറത്തിരങ്ങി ഭര്‍ത്തവിന്ടെ അടുത്തെക്കു ഓടി.എന്നിട്ട് പത്രം വച്ചു നീട്ടി. ഫോട്ടൊ കണ്ടെ അയാളും ഒന്ന് ഞെട്ടി. പിന്നീട് വിശദമായിത്തന്നെ വാര്‍ത്ത വായിച്ചു, ഒരു പരിശോദനയും നടത്തി. എന്നിട്ട് തന്നെ ചിരിക്കാ തുടങ്ങി. അവള്‍ക്കു കാര്യമൊന്നും മനസിലായില്ല. എങ്ങനെ മനസിലാവാനാണ്? ചിന്തകള്‍ക്ക് നെരെ സഞ്ചരിക്കാന്‍ കഴിറ്യെടെ?!
അയാള്‍ സമാധാനത്തില്‍ കാര്യങ്ങല്‍ വിശദമാക്കിക്കൊടുത്തു.
വോട്ടര്‍ പട്ടികയില്‍ അവളുടേ അടുത്തടുത്തുള്ള രണ്ട് മൂന്ന് വൊട്ടര്‍മാര്‍ അത്ര നല്ലവരായ വോട്ടര്‍മാരായിരുന്നില്ല. എതൊക്കെയൊ രാഷ്ടീയതാല്പര്യങ്ങളുടേ കൂട്ടളികല്‍ ആയിരുന്നു. പത്രമാധ്യമങ്ങള്‍ രഷ്ട്രീയപോരാട്ടങ്ങള്‍ പരസ്പരം നടത്തുമ്പോഴും വാര്‍ത്തകല്‍ ആഘൊഷിക്കുമ്പോഴും നിര്‍ഭാഗ്യവശാല്‍ പെട്ടു പോകുന്ന നിരപരധികളില്‍ ഒരുവളാകുകയാരുന്നു അവള്‍. എന്തായാലും പ്രത്യെകിച്ച് ഒരു ചെലവും ഇല്ലാതെ ഒരു സുപ്രഭാതതില്‍ പ്രശസ്തയായതിണ്ടെ ത്രില്ലില്‍ ആയിരുന്നു അപ്പൊള്‍ അവള്‍. വീട്ടിലെ ഫോണ്‍ അപ്പൊഴും നിര്‍ത്താതെ ശബ്ദിക്കുന്നുണ്ടായിരുന്നു.

2 comments:

Anonymous said...

This is sheer nonsense thought...

Have you ever been to Kannur??

jiths said...

thanqoo..thanqooo...
happy that someone s readin this..evntho its sheer non sense...

wel take it in a spirit buddy.. its jus a story..rite...

Join Here

Enter your email address:

Delivered by FeedBurner